ഞാന്‍ എന്‍റെ പ്രണയത്തെ ആദ്യമായി കണ്ടു മുട്ടിയത്‌

By | 3:05 PM 1 comment

എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം ..
തേര്‍ഡ് ഇയര്‍ ഉള്ള ഒരു ക്രിസ്ത്യന്‍ മൊഞ്ചത്തി ആണ് കക്ഷി
അവള്‍ക്കു തേര്‍ഡ് ഇയര്‍ തന്നെ ഉള്ള മറ്റൊരു പയ്യനുമായി പ്രണയം എന്ന് ദുഷ്ട ജനം പാടി നടക്കുന്നു ..
അവളോട്‌ മുഖത്ത് നോക്കി രണ്ടു മിനുട്ട് സംസാരിച്ചിട്ടില്ല അത് വരെ ..
എന്നാലും ഇത് അവളോട്‌ മുഖത്ത് നോക്കി ചോദിക്കണം എന്ന് എന്നിലെ കാമുകന്‍ -
എന്നിലെ സൂപ്പര്‍ സീനിയറും അത് തന്നെ ആവശ്യപ്പെട്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ...
അവളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി ഞാന്‍ നടന്നു ...
എല്ടിനും ജിത്തിയും [ കൂട്ടുകാരാ - എന്നൊക്കെ പറയുന്നു ] എന്നെ അനുഗ്രഹിച്ചയച്ചു ...
അവളെ കാണുമ്പോള്‍ ഞാന്‍ എങ്ങനെ പെരുമാറണം- എന്ത് പറയണം എന്നതിനെ കുറിച്ച് ഞാനും എല്ടിനും കൂടി ഒരു പ്ലാന്‍ തന്നെ ഉണ്ടാക്കി ..
"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു ?" - എന്ന് അവളുടെ ഉണ്ട കണ്ണ് നോക്കി തന്നെ ചോദിക്കണം .
"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ" - ഇത് ചോദിക്കുമ്പോള്‍ ഗദ്ഗധം വന്നു പെട്ടന്ന് മുഖംതിരിക്കണം .എന്നിട്ട് കുറച്ചു സമയം ഒന്നും മിണ്ടാതെ ദൂരേക്ക്‌ നോക്കി നില്‍ക്കണം ..
പതുക്കെ തല തിരിച്ച് അവളുടെ മുഖത്തേക്ക് പിച്ചക്കാരു നോക്കുന്ന പോലെ നോക്കണം ..അമ്മാ...
ഇങ്ങനെ ചെയ്‌താല്‍ ദുഷ്ട ജനം പാടി നടക്കുമ്പോള്‍ അവള്‍ക്കു മറ്റവനോടു തോന്നുന്ന ആ ഒരു ഇത് - ഇനി അങ്ങിനെ വല്ലതും ഉണ്ടേല്‍ -ഇല്ലാതെ ആവും എന്നും ഞാന്‍ കണക്കു കൂട്ടി ..
മുഖത്ത് ഒരു ദയനീയ ഭാവം വേണം - യാചിക്കുന്ന പോലെ - കണ്ണില്‍ ഇത്തിരി കണ്ണീരും കൂടി ഉണ്ടേല്‍ അവള്‍ വീഴും - ഉറപ്പാ .എല്ടിന്‍ പറഞ്ഞു നിര്‍ത്തി
സമയം നട്ടുച്ച - കോണി കേറി അവളുടെ ക്ലാസിനു മുന്നില്‍ എത്തി.
എന്നെ കണ്ടതും അവള്‍ എന്‍റെ കൂടെ ഇറങ്ങി വന്നു..വരാന്ത വരെ ..
ഞാന്‍ ചിരിച്ചില്ല..മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
"എനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് "
അവളുടെ കവിളുകള്‍ ചുവന്ന് തുടുത്തിരിക്കുന്നു ..
തിളങ്ങുന്ന കണ്ണുകള്‍ ആകാംഷയോടെ എന്നെ തന്നെ നോക്കുന്നു .. ഹോ .. ഞാന്‍ മുഖം തിരിച്ചു ..
പെട്ടന്ന് പ്ലാന്‍ മനസ്സിലേക്ക് വന്നു ..
എല്ടിന്‍ ഇവിടെ എവിടോ ഉണ്ടായിരുന്നു ..
മറഞ്ഞു നിന്നു എന്‍റെ അഭിനയം കാണാവും ..
ജിത്തി താഴത്തെ നിലയില്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ട് ..
മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ"
ആകാംഷയോടെ അവള്‍ എന്നെ തന്നെ നോക്കുന്നു -എന്‍റെ കണ്ണിലേക്കു തന്നെ നോക്കുന്നു .. ഞാന്‍ മുഖം വെട്ടിത്തിരിച്ചു ...
അടുത്ത ഡയലോഗ് ..
"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു"
വിയര്‍ത്തു തുടങ്ങി - കയ്യൊക്കെ വിറയ്ക്കുന്നു ...എന്‍റെ ആണുട്ടോ
ഉറക്കെ വീണ്ടും ചോദിച്ചു
"ഈ കേട്ടതൊക്കെ സത്യം ആണോ" .
അവള്‍ മിണ്ടുന്നില്ല ... ഞാന്‍ ദൂരേക്ക്‌ തന്നെ നോക്കി നിന്നു .. ഹാവു .. പ്ലാന്‍ വര്‍ക്ക്‌ ആവുന്നുണ്ട്‌ ..
എന്‍റെ വിറ ഒക്കെ നിന്നു .. ചെറുതായി മുഖത്ത് വന്ന പുഞ്ചിരി ഒളിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു
"ശരിയാണ് " .
ഞാന്‍ വാ പൊളിച്ച് അവളെ തിരിഞ്ഞു നോക്കി - അവള്‍ അപ്പഴും എന്നെ തന്നെ നോക്കി നില്ക്കാ ...
ഞാന്‍ തിരിഞ്ഞു നടന്നു .
കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ ..
തൊണ്ട വരണ്ടു ..കണ്ണ് നിറഞ്ഞു .
കൈ വിറയ്ക്കുന്നു ..
ചുറ്റും എന്നെ അറിയുന്ന ഒരുപാടുപേര്‍ എന്നിട്ടും ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നു ..
"മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം " - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
അന്ന് ആ കോണി പടികള്‍ ഇറങ്ങുമ്പോള്‍ ആണ് ഞാന്‍ എന്‍റെ പ്രണയത്തെ ആദ്യമായി കണ്ടു മുട്ടിയത്‌
കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ എല്ടിന്‍ തോളത്തു കയ്യിട്ടു എന്നെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചു ..
അളിയാ കലക്കി ... നിന്‍റെ മുഖത്തെ ഭാവം സൂപ്പര്‍ ..
വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

1 അഭിപ്രായം:

Popular Posts