Latest Posts



കോളേജിൽ പഠിക്കുന്ന കാലം 

അടുത്ത റൂമിൽ താമസിക്കുന്ന ട്ടിജോ ഒരു ദിവസം ഒരു സഹായം രഹസ്യമായി ആവശ്യപ്പെട്ടു .
അവന് അവന്റെ കോളേജിലെ അഞ്ചനയോട് ഫോണിൽ സംസാരിക്കണം.
ഇത് വരെ അവർ പരസ്പരം മിണ്ടിയിട്ടില്ല ,ആദ്യമായി സംസാരിക്കുക ആണ് -അത് കൊണ്ട് അവനു ഞങ്ങളുടെ സഹായം വേണം .
സനൂപ് അവർക്ക് പരസ്പരം ഇഷ്ടം ആണെന്ന് അറിയിക്കുകയും ഫോണ്‍ നമ്പർ കൈ മാറുകയും ചെയ്തിട്ട് ഉണ്ട്
അവര് പ്രേമിക്കാൻ തുടങ്ങുക ആണത്രേ ...
പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ഒരു കല ആണ് -ഞാൻ പറഞ്ഞു തുടങ്ങി
ആദ്യം തന്നെ കൊഞ്ചി കൊണ്ട് അവരോടു സംസാരിക്കരുത് . ഒരു പെണ്ണിനും അത് ഇഷ്ടപ്പെടില്ല - എല്ടിനും തുടങ്ങി
അങ്ങനെ ഞാനും എല്ടിനും കൂടി ഒരു പ്ലാൻ ഉണ്ടാക്കി ..ഫോണിൽ ഉള്ള സംസാരം - തുടക്കം മുതൽ ഒടുക്കം വരെ .
ഒരു വല്യ പേപ്പറിൽ അതെല്ലാം എഴുതി കൊടുത്തു അവന് .
"ഹായ് അഞ്ജന അല്ലെ "
" അതെ "
ചില കൊസ്റ്റ്യനു അതെ എന്ന് ആവണം എന്നില്ല അവളുടെ ഉത്തരം -അപ്പോൾ ഇങ്ങനെ പറയണം .
-അവൾ എന്ത് ഉത്തരം പറഞ്ഞാലും അതിന്റെ തുടർച്ച ആയി നീ ഇങ്ങനെ പറഞ്ഞു തുടങ്ങണം
-എന്നിട്ട് "ഇങ്ങനെ" തിരിച്ചു ചോദിക്കണം
-അപ്പോൾ അവൾ "അങ്ങനെ" ഉത്തരം പറയും
-അല്ലെങ്കിൽ "ഇങ്ങനെ" ...
അവസാനം ഇനി ഒന്നും സംസാരിക്കാൻ ഇല്ല എന്ന സ്റ്റൈലിൽ സംസാരം നിർത്തരുത് ..
പെട്ടന്ന് ആരെങ്കിലും വിളിക്കുന്നു ..ഞാൻ ഇപ്പോൾ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് സംസാരം നിർത്തണം ..
"അതിന്റെ ആവശ്യം എന്താ "- ട്ടിജോയ്ക്ക് അവസാനം പറഞ്ഞത് രസിച്ചില്ല .
എല്ടിൻ : അവൾക്കു നിന്നോട് പ്രേമം തോന്നിയത് കൊണ്ട് കാര്യം ഇല്ല്യ , അവളെ ഇമ്പ്രസ്സ് ചെയ്യിക്കണം , അല്ലേൽ നാളെ അവൾ വേറെ ആരേലും പ്രേമിക്കും ?
"അതൊരു സൈക്കൊലോജിക്കൽ മൂവ് ആണ് ..
ഇനിയൊന്നും സംസാരിക്കാൻ ഇല്ല എന്നായി ഇന്ന് സംസാരം നിർത്തിയാൽ പിന്നെ അവൾ അടുത്ത ദിവസം നിന്നോട് സംസാരിക്കാൻ താല്പര്യപ്പെടില്ല "
- ഞാൻ പറഞ്ഞു നിർത്തി
ട്ടിജോ ഞങ്ങളെ അഭിമാനത്തോടെ നോക്കി .
എല്ടിൻ : മം .. ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണം
ഞങ്ങൾ എഴുതി കൊടുത്ത പ്ലാൻ അവൻ രണ്ടു മൂന്ന് തവണ വായിച്ചു - റ്റെറസിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് - കാണാതെ പറഞ്ഞ് പഠിച്ചു ..പുറകെ നടന്ന് എല്ടിൻ എല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു
അങ്ങനെ അവൾ വിളിക്കാൻ പറഞ്ഞ സമയം ആയി .
ഞങ്ങൾ രണ്ടു പേരോടും റ്റെറസ്സിൽ നിന്ന് താഴെ പോവാൻ അവൻ പറഞ്ഞു , അവൻ അവളെ വിളിച്ചു
ഞങ്ങൾ കൊണിപ്പടിയിലേക്ക് നോക്കിക്കൊണ്ട്‌ താഴെ അവനെ കാത്തുനിന്നു ..
എന്തായിരിക്കും മുകളിൽ സംഭവിച്ചിട്ടുണ്ടാകുക ?.
മുകളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല ..
പെട്ടന്ന് ട്ടിജോ താഴേക്ക്‌ ഓടി വന്നു .. പ്ലാൻ ഞങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞു കൊണ്ട് അലറി
"ഒന്ന് പോടാ ...ഇത് പോലൊന്നും അല്ല അവള് പറഞ്ഞത് "
"അതിപ്പോ ചെറിയ വെത്യാസം കാണൂലെ " - ഞാൻ
"നിനക്ക് എന്തെങ്കിലും പറഞ്ഞു ഒപ്പിച്ചു കൂടായിരുന്നോ " - എല്ടിൻ
ട്ടിജോ ഫോണ്‍ കോണിപ്പടിയിൽ വെച്ച് , അതിനടുത്ത് അതിനെ തന്നെ നോക്കി ഇരുന്നു , അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു . ഞങ്ങൾ അവനെ നോക്കി അവന്റെ അടുത്തിരുന്നു .
"എനിക്ക് ഒന്നും പറയാൻ കിട്ടീല .. ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു " -അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു
എല്ടിൻ : അവൾ ഇനി എങ്ങാനും തിരിച്ചു വിളിക്യോ ?
ഞാനും എല്ടിനും ട്ടിജോയും ഫോണിലേക്ക് പേടിയോടെ നോക്കി
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
കാലം ഒരു പാട് കടന്നു പോയി
ഞങ്ങളുടെ സഹായം ഇല്ലെങ്കിലും ട്ടിജോയും അഞ്ജനയും പരസ്പരം പ്രേമിച്ചു ..
കല്യാണം കഴിച്ചു ..
ഇപ്പോൾ ചെന്നെയിൽ സുഖമായിരിക്കുന്നു ...
ഞാനും എല്ടിനും ക്രോണിക് ബാച്ചിലേർസ് ആയി ഇപ്പോഴും ജീവിച്ചിരിക്കുന്നു

മഴ എന്റെ കൂടെ കരഞ്ഞിരുന്നു...
അന്ന് മനതാരിലാകെ നിറഞ്ഞിരുന്നു അവള്‍ ..
ശലഭമായി പാറിപറന്നിരുന്നു..
എന്നെ മൃദുവായി തൊട്ടു വിളിച്ചിരുന്നു..
ഋതുവായി ഓടി മറഞ്ഞിരുന്നു..

ഇലകൾ ഇല്ലാത്ത .. പൂക്കാത്ത പാഴ്മരം ഞാൻ 
ഇനിയുമെത്രയോ കാലം കൊതിക്കുന്നു
പ്രാണൻ വിളമ്പിയ മണ്ണിതും മാറിയോ
എൻമേൽ ചിതലായി അരിക്കാൻ കൊതിക്കുന്നോ ?
മോഹങ്ങൾ ഇനിവേണ്ടേ ..മാർഗവും തിരയേണ്ടേ
നിന്നോടലിയിക്കാൻ മണ്ണേ നിനക്കെന്തു കൊതി ഇപ്പോൾ

എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം ..
തേര്‍ഡ് ഇയര്‍ ഉള്ള ഒരു ക്രിസ്ത്യന്‍ മൊഞ്ചത്തി ആണ് കക്ഷി
അവള്‍ക്കു തേര്‍ഡ് ഇയര്‍ തന്നെ ഉള്ള മറ്റൊരു പയ്യനുമായി പ്രണയം എന്ന് ദുഷ്ട ജനം പാടി നടക്കുന്നു ..
അവളോട്‌ മുഖത്ത് നോക്കി രണ്ടു മിനുട്ട് സംസാരിച്ചിട്ടില്ല അത് വരെ ..
എന്നാലും ഇത് അവളോട്‌ മുഖത്ത് നോക്കി ചോദിക്കണം എന്ന് എന്നിലെ കാമുകന്‍ -
എന്നിലെ സൂപ്പര്‍ സീനിയറും അത് തന്നെ ആവശ്യപ്പെട്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ...
അവളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി ഞാന്‍ നടന്നു ...
എല്ടിനും ജിത്തിയും [ കൂട്ടുകാരാ - എന്നൊക്കെ പറയുന്നു ] എന്നെ അനുഗ്രഹിച്ചയച്ചു ...
അവളെ കാണുമ്പോള്‍ ഞാന്‍ എങ്ങനെ പെരുമാറണം- എന്ത് പറയണം എന്നതിനെ കുറിച്ച് ഞാനും എല്ടിനും കൂടി ഒരു പ്ലാന്‍ തന്നെ ഉണ്ടാക്കി ..
"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു ?" - എന്ന് അവളുടെ ഉണ്ട കണ്ണ് നോക്കി തന്നെ ചോദിക്കണം .
"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ" - ഇത് ചോദിക്കുമ്പോള്‍ ഗദ്ഗധം വന്നു പെട്ടന്ന് മുഖംതിരിക്കണം .എന്നിട്ട് കുറച്ചു സമയം ഒന്നും മിണ്ടാതെ ദൂരേക്ക്‌ നോക്കി നില്‍ക്കണം ..
പതുക്കെ തല തിരിച്ച് അവളുടെ മുഖത്തേക്ക് പിച്ചക്കാരു നോക്കുന്ന പോലെ നോക്കണം ..അമ്മാ...
ഇങ്ങനെ ചെയ്‌താല്‍ ദുഷ്ട ജനം പാടി നടക്കുമ്പോള്‍ അവള്‍ക്കു മറ്റവനോടു തോന്നുന്ന ആ ഒരു ഇത് - ഇനി അങ്ങിനെ വല്ലതും ഉണ്ടേല്‍ -ഇല്ലാതെ ആവും എന്നും ഞാന്‍ കണക്കു കൂട്ടി ..
മുഖത്ത് ഒരു ദയനീയ ഭാവം വേണം - യാചിക്കുന്ന പോലെ - കണ്ണില്‍ ഇത്തിരി കണ്ണീരും കൂടി ഉണ്ടേല്‍ അവള്‍ വീഴും - ഉറപ്പാ .എല്ടിന്‍ പറഞ്ഞു നിര്‍ത്തി
സമയം നട്ടുച്ച - കോണി കേറി അവളുടെ ക്ലാസിനു മുന്നില്‍ എത്തി.
എന്നെ കണ്ടതും അവള്‍ എന്‍റെ കൂടെ ഇറങ്ങി വന്നു..വരാന്ത വരെ ..
ഞാന്‍ ചിരിച്ചില്ല..മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
"എനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് "
അവളുടെ കവിളുകള്‍ ചുവന്ന് തുടുത്തിരിക്കുന്നു ..
തിളങ്ങുന്ന കണ്ണുകള്‍ ആകാംഷയോടെ എന്നെ തന്നെ നോക്കുന്നു .. ഹോ .. ഞാന്‍ മുഖം തിരിച്ചു ..
പെട്ടന്ന് പ്ലാന്‍ മനസ്സിലേക്ക് വന്നു ..
എല്ടിന്‍ ഇവിടെ എവിടോ ഉണ്ടായിരുന്നു ..
മറഞ്ഞു നിന്നു എന്‍റെ അഭിനയം കാണാവും ..
ജിത്തി താഴത്തെ നിലയില്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ട് ..
മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ"
ആകാംഷയോടെ അവള്‍ എന്നെ തന്നെ നോക്കുന്നു -എന്‍റെ കണ്ണിലേക്കു തന്നെ നോക്കുന്നു .. ഞാന്‍ മുഖം വെട്ടിത്തിരിച്ചു ...
അടുത്ത ഡയലോഗ് ..
"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു"
വിയര്‍ത്തു തുടങ്ങി - കയ്യൊക്കെ വിറയ്ക്കുന്നു ...എന്‍റെ ആണുട്ടോ
ഉറക്കെ വീണ്ടും ചോദിച്ചു
"ഈ കേട്ടതൊക്കെ സത്യം ആണോ" .
അവള്‍ മിണ്ടുന്നില്ല ... ഞാന്‍ ദൂരേക്ക്‌ തന്നെ നോക്കി നിന്നു .. ഹാവു .. പ്ലാന്‍ വര്‍ക്ക്‌ ആവുന്നുണ്ട്‌ ..
എന്‍റെ വിറ ഒക്കെ നിന്നു .. ചെറുതായി മുഖത്ത് വന്ന പുഞ്ചിരി ഒളിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു
"ശരിയാണ് " .
ഞാന്‍ വാ പൊളിച്ച് അവളെ തിരിഞ്ഞു നോക്കി - അവള്‍ അപ്പഴും എന്നെ തന്നെ നോക്കി നില്ക്കാ ...
ഞാന്‍ തിരിഞ്ഞു നടന്നു .
കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ ..
തൊണ്ട വരണ്ടു ..കണ്ണ് നിറഞ്ഞു .
കൈ വിറയ്ക്കുന്നു ..
ചുറ്റും എന്നെ അറിയുന്ന ഒരുപാടുപേര്‍ എന്നിട്ടും ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നു ..
"മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം " - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
അന്ന് ആ കോണി പടികള്‍ ഇറങ്ങുമ്പോള്‍ ആണ് ഞാന്‍ എന്‍റെ പ്രണയത്തെ ആദ്യമായി കണ്ടു മുട്ടിയത്‌
കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ എല്ടിന്‍ തോളത്തു കയ്യിട്ടു എന്നെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചു ..
അളിയാ കലക്കി ... നിന്‍റെ മുഖത്തെ ഭാവം സൂപ്പര്‍ ..
-എം . ടി
എനിക്കും heart emoticon ...
എല്ലാവർക്കും എന്‍റെ സൗഹൃദ ദിനാശംസകള്‍
---------------------------------------------------------------------------------
പിന്നിട്ട എന്‍റെ വഴികളില്ലെല്ലാം
ഏറ്റു വാങ്ങപ്പെട്ട ചെളിയും ചതുപ്പും ചെന്താമരയും നിറഞ്ഞ എന്‍റെ മനസ്സ് ..
ആ മനസ്സ് ഇഷ്ടപ്പെടുന്ന എന്‍റെ സുഹൃത്തെ.
ഇത് താങ്കള്‍ക്കായി സമര്‍പ്പിക്കുന്നു ..
heart emoticon സാറ് ആധുനികമേ ലൈക്‌ ചെയ്യൂ എന്ന് പറഞ്ഞപ്പോ സ്വല്പം കഞ്ചാവ് അടിച്ചോണ്ട് എഴുതിയതാ ..എങ്ങനുണ്ട് .. heart emoticon
----------------------------------------------------------------------------------
ഞാനെന്നും നിളയെ പോലെ ആണ് ..
നിള യഥാര്‍ത്ഥത്തില്‍ എന്‍റെ മനസ്സാണ് ..
നഗരങ്ങളെയും പിന്നെ പിന്നെ ഗ്രാമങ്ങളെയും പുല്‍കി...
വടക്കോട്ടൊഴുകി ..പിന്നെ മടുത്തെന്നു പറഞ്ഞ് പടിഞ്ഞാറോട്ടൊഴുകി [1]...
പോകെ പോകെ നാടും വീടും വിട്ട് [1] ...
പല പല മേല്‍വിലാസങ്ങള്‍ ഏറ്റുവാങ്ങി ...[2]
പലരെയും പലപ്പോഴും ഉള്‍ക്കൊണ്ട് ...[3]
അരങ്ങ് ഒഴിഞ്ഞവരുടെ ശ്മശാനമായി...[4]
മുന്‍പേ നടന്നവര്‍ക്ക് തർപ്പണമായി...[5]
ചിലര്‍ക്ക് വാക്കുകളായി ..[6]
ചിലതിനു സൗന്ദര്യമേകി ..[7]
വഴിയിലൊക്കെ സൗഭാഗ്യം നിറച്ച് ..[8]
എന്നിട്ടും എന്നിട്ടും ഒഴുക്ക് നിലയ്ക്കാതെ ..
അറിയാത്ത മഹാ സമുദ്രം തേടി ഉള്ള യാത്ര ...[1]
ഇത് മനസ്സില്‍ കോറി വെക്കൂ ..
" അറിയാത്ത മഹാ സമുദ്രങ്ങളെക്കാള്‍ എനിക്കിഷ്ടം
അറിയുന്ന എന്‍റെ നിളയെ ആണ് "..
----------------------------------------------------------------------------------
1. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ നിള വടക്കോട്ടാണ് ഒഴുകുന്നത്, പൊന്നാനിയിൽ ചെന്ന് അറബിക്കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
2. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
3. പറളിയിൽ കണ്ണാ‍ടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. .പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
4. ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി.
5. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം.
6. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു.
7. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. .
8. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ്.

Popular Posts