അവളിങ്ങനെ ചോദിക്കുമ്പോൾ നീയങ്ങനെ പറയണം

By | 11:45 AM 1 comment


കോളേജിൽ പഠിക്കുന്ന കാലം 

അടുത്ത റൂമിൽ താമസിക്കുന്ന ട്ടിജോ ഒരു ദിവസം ഒരു സഹായം രഹസ്യമായി ആവശ്യപ്പെട്ടു .
അവന് അവന്റെ കോളേജിലെ അഞ്ചനയോട് ഫോണിൽ സംസാരിക്കണം.
ഇത് വരെ അവർ പരസ്പരം മിണ്ടിയിട്ടില്ല ,ആദ്യമായി സംസാരിക്കുക ആണ് -അത് കൊണ്ട് അവനു ഞങ്ങളുടെ സഹായം വേണം .
സനൂപ് അവർക്ക് പരസ്പരം ഇഷ്ടം ആണെന്ന് അറിയിക്കുകയും ഫോണ്‍ നമ്പർ കൈ മാറുകയും ചെയ്തിട്ട് ഉണ്ട്
അവര് പ്രേമിക്കാൻ തുടങ്ങുക ആണത്രേ ...
പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ഒരു കല ആണ് -ഞാൻ പറഞ്ഞു തുടങ്ങി
ആദ്യം തന്നെ കൊഞ്ചി കൊണ്ട് അവരോടു സംസാരിക്കരുത് . ഒരു പെണ്ണിനും അത് ഇഷ്ടപ്പെടില്ല - എല്ടിനും തുടങ്ങി
അങ്ങനെ ഞാനും എല്ടിനും കൂടി ഒരു പ്ലാൻ ഉണ്ടാക്കി ..ഫോണിൽ ഉള്ള സംസാരം - തുടക്കം മുതൽ ഒടുക്കം വരെ .
ഒരു വല്യ പേപ്പറിൽ അതെല്ലാം എഴുതി കൊടുത്തു അവന് .
"ഹായ് അഞ്ജന അല്ലെ "
" അതെ "
ചില കൊസ്റ്റ്യനു അതെ എന്ന് ആവണം എന്നില്ല അവളുടെ ഉത്തരം -അപ്പോൾ ഇങ്ങനെ പറയണം .
-അവൾ എന്ത് ഉത്തരം പറഞ്ഞാലും അതിന്റെ തുടർച്ച ആയി നീ ഇങ്ങനെ പറഞ്ഞു തുടങ്ങണം
-എന്നിട്ട് "ഇങ്ങനെ" തിരിച്ചു ചോദിക്കണം
-അപ്പോൾ അവൾ "അങ്ങനെ" ഉത്തരം പറയും
-അല്ലെങ്കിൽ "ഇങ്ങനെ" ...
അവസാനം ഇനി ഒന്നും സംസാരിക്കാൻ ഇല്ല എന്ന സ്റ്റൈലിൽ സംസാരം നിർത്തരുത് ..
പെട്ടന്ന് ആരെങ്കിലും വിളിക്കുന്നു ..ഞാൻ ഇപ്പോൾ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് സംസാരം നിർത്തണം ..
"അതിന്റെ ആവശ്യം എന്താ "- ട്ടിജോയ്ക്ക് അവസാനം പറഞ്ഞത് രസിച്ചില്ല .
എല്ടിൻ : അവൾക്കു നിന്നോട് പ്രേമം തോന്നിയത് കൊണ്ട് കാര്യം ഇല്ല്യ , അവളെ ഇമ്പ്രസ്സ് ചെയ്യിക്കണം , അല്ലേൽ നാളെ അവൾ വേറെ ആരേലും പ്രേമിക്കും ?
"അതൊരു സൈക്കൊലോജിക്കൽ മൂവ് ആണ് ..
ഇനിയൊന്നും സംസാരിക്കാൻ ഇല്ല എന്നായി ഇന്ന് സംസാരം നിർത്തിയാൽ പിന്നെ അവൾ അടുത്ത ദിവസം നിന്നോട് സംസാരിക്കാൻ താല്പര്യപ്പെടില്ല "
- ഞാൻ പറഞ്ഞു നിർത്തി
ട്ടിജോ ഞങ്ങളെ അഭിമാനത്തോടെ നോക്കി .
എല്ടിൻ : മം .. ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണം
ഞങ്ങൾ എഴുതി കൊടുത്ത പ്ലാൻ അവൻ രണ്ടു മൂന്ന് തവണ വായിച്ചു - റ്റെറസിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് - കാണാതെ പറഞ്ഞ് പഠിച്ചു ..പുറകെ നടന്ന് എല്ടിൻ എല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു
അങ്ങനെ അവൾ വിളിക്കാൻ പറഞ്ഞ സമയം ആയി .
ഞങ്ങൾ രണ്ടു പേരോടും റ്റെറസ്സിൽ നിന്ന് താഴെ പോവാൻ അവൻ പറഞ്ഞു , അവൻ അവളെ വിളിച്ചു
ഞങ്ങൾ കൊണിപ്പടിയിലേക്ക് നോക്കിക്കൊണ്ട്‌ താഴെ അവനെ കാത്തുനിന്നു ..
എന്തായിരിക്കും മുകളിൽ സംഭവിച്ചിട്ടുണ്ടാകുക ?.
മുകളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല ..
പെട്ടന്ന് ട്ടിജോ താഴേക്ക്‌ ഓടി വന്നു .. പ്ലാൻ ഞങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞു കൊണ്ട് അലറി
"ഒന്ന് പോടാ ...ഇത് പോലൊന്നും അല്ല അവള് പറഞ്ഞത് "
"അതിപ്പോ ചെറിയ വെത്യാസം കാണൂലെ " - ഞാൻ
"നിനക്ക് എന്തെങ്കിലും പറഞ്ഞു ഒപ്പിച്ചു കൂടായിരുന്നോ " - എല്ടിൻ
ട്ടിജോ ഫോണ്‍ കോണിപ്പടിയിൽ വെച്ച് , അതിനടുത്ത് അതിനെ തന്നെ നോക്കി ഇരുന്നു , അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു . ഞങ്ങൾ അവനെ നോക്കി അവന്റെ അടുത്തിരുന്നു .
"എനിക്ക് ഒന്നും പറയാൻ കിട്ടീല .. ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു " -അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു
എല്ടിൻ : അവൾ ഇനി എങ്ങാനും തിരിച്ചു വിളിക്യോ ?
ഞാനും എല്ടിനും ട്ടിജോയും ഫോണിലേക്ക് പേടിയോടെ നോക്കി
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
കാലം ഒരു പാട് കടന്നു പോയി
ഞങ്ങളുടെ സഹായം ഇല്ലെങ്കിലും ട്ടിജോയും അഞ്ജനയും പരസ്പരം പ്രേമിച്ചു ..
കല്യാണം കഴിച്ചു ..
ഇപ്പോൾ ചെന്നെയിൽ സുഖമായിരിക്കുന്നു ...
ഞാനും എല്ടിനും ക്രോണിക് ബാച്ചിലേർസ് ആയി ഇപ്പോഴും ജീവിച്ചിരിക്കുന്നു
വളരെ പഴയ പോസ്റ്റ് ഹോം

1 അഭിപ്രായം:

  1. ഇതിപ്പോ ഒന്നും പറഞ്ഞില്ലല്ലോ.... നമുക്കൊന്നും മനസിലായതും ഇല്ല... വിശദീകരിക്കൂ.....

    മറുപടിഇല്ലാതാക്കൂ

Popular Posts