എന്റെ ആദ്യ കാമുകി വീട്ടിൽ പെയിന്റടിക്കാൻ വന്നവന്റെ കൂടെ ഒളിച്ചോടി ..

By | 3:04 PM Leave a Comment
ഒരാൾക്ക്‌ എത്രത്തോളം സ്വാതന്ത്ര്യമാവാം എന്ന് ചിന്തിച്ചിട്ടുണ്ടോ ?
ഞാൻ ഒരു സംഭവ കഥ പറയാം ..
ചോറ്റു പാത്രം കഴുകാൻ കിണറ്റിൽ നിന്ന് ഒരു പാട് കാലം വെള്ളം കോരി കൊടുത്തിട്ടുണ്ട് ഞാനവള്‍ക്ക്..
ഞാനും അവളും അന്ന് അഞ്ചിൽ പഠിക്കുന്നു ..
സ്വതന്ത്ര ദിനത്തിന്റെ തലേന്ന് ..
ക്ലാസ്സിൽ വർണ കടലാസുകൾ ഒട്ടിച്ചു കൊണ്ടിരിക്കുമ്പോ ..അന്നാണ് അവളെ ഞാൻ കാണുന്നത് ..
കഴുക്കോലിൽ ഇരുന്നും കൊണ്ട് താഴേക്ക്‌ നോക്കുമ്പോ ...
അവൾ എല്ലാവരോടും ഉറക്കെ പറയുന്നുണ്ട് ..അവിടെ ആ കളർ ഒട്ടിച്ചാമതി ..ഇവിടെ ഈ കളർ വേണ്ട ..
പാവം ..ആരും അനുസരിക്കുന്നില്ല ..
എന്നാലും ഇതൊക്കെ പറയാൻ അവൾ ആരാ ..
ഹിന്ദി ടീച്ചറുടെ മോൾക്കും സ്വാതന്ത്ര്യത്തിന് അവകാശമുണ്ട് ...അത് കൊണ്ട് പറയാം
എന്‍റെ സ്വാതന്ത്ര്യം ഞാനും ഉപയോഗിച്ചു .
വെള്ളയുടെ അടുത്ത് ഒട്ടും മാച്ച് ഇല്ലാത്ത മഞ്ഞ വര്‍ണക്കടലാസ് ഒട്ടിച്ചു .
അതവള്‍ കണ്ടു ..ദേഷ്യത്തോടെ എന്നെ നോക്കി ..
അവള്‍ക്ക് വേണ്ടി എന്‍റെ സ്വാതന്ത്ര്യം വേണ്ടാന്നു വെച്ച് ഒട്ടിച്ച വര്‍ണക്കടലാസ് എടുക്കാൻ നോക്കിയപ്പോ അത് കീറിപ്പോയി ..
ഞാൻ പേടിയോടെ താഴേക്ക്‌ നോക്കി ..
അവൾ ഒന്നും പറഞ്ഞില്ല ..
പച്ച വർണ കടലാസ് മൈദ ഒട്ടിച്ചു എനിക്ക് നേരെ നീട്ടി അവൾ ..
ഏന്തി വലിഞ്ഞ് ഞാൻ അത് മേടിച്ചു ..
അത് അവളുടെ സൗഹൃദം ആയിരുന്നു ..
ഏഴാം ക്ലാസ്സിൽ വെച്ച് ഞങ്ങൾ പിരിഞ്ഞു ..
അവളുടെ വീടിന് അടുത്താണ് രാജുവിന്റെ വീട് ..
രാജുവിനെ കാണുമ്പോൾ എല്ലാം വിശേഷങ്ങളിൽ അവളും ഉണ്ടായിരുന്നു..
"അവളുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു .."
"അവളുടെ കല്യാണം കഴിഞ്ഞു .."
"അവൾക്കു ഒരു മോൾ ഉണ്ടായി .."
കൊല്ലംകാരായ അവർ ഇവിടെ സ്ഥിര താമസം ആക്കി .."
രാവിലെ ഓടിക്കിതച്ച് ക്ലാസ്സിലേക്ക് വന്നു കേറുമ്പോൾ എന്നും എന്നെ നോക്കി ചിരിച്ചിരുന്നു അവൾ ..
മലയാളം സർ എന്റെ കയ്യിൽ നുള്ളി തൊലി പൊളിക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു ...
ഒരുപാട് നല്ല ഓർമ്മകൾ ..
ഓർമകളിലെ അവള്‍ ..
ഇന്നിന്‍റെ അവള്‍ ..
രണ്ടും എന്നെ സന്തോഷിപ്പിച്ചു
അവസാനം കണ്ടപ്പോ രാജു പറഞ്ഞു ..
"അവൾ വീട്ടിൽ പെയിന്റടിക്കാൻ വന്നവന്റെ കൂടെ ഒളിച്ചോടി .."
മകളെ ടീച്ചറെ എല്പ്പിച്ചാണ് അവൾ പോയത് .
രാജുവിന് അവളോട്‌ ദേഷ്യം .
സമൂഹത്തിനു മുന്നിൽ ഇനിയെന്നും തല കുനിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട ആ മകളെ ഓർത്ത് ..
ടീച്ചറെ ഓർത്ത് ..
അവളുടെ ചേച്ചിയെ ഓർത്ത്..
അച്ഛനെ ഓർത്ത് ...
ഇനി എന്ത് എന്ന ചോദ്യവുമായി ജീവിക്കുന്ന അവളുടെ ഭര്‍ത്താവിനെ ഓർത്ത് ...
ഞാൻ പക്ഷെ ഓർത്തത്‌ അവളെക്കുറിച്ചാണ് ..
ഞാനും അവളും കൂടി വര്‍ണക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ചിരുന്ന അവളുടെയും എന്‍റെയും പിന്നെ നിങ്ങളുടെയും ഒക്കെ സ്വതന്ത്രത്തെക്കുറിച്ചാണ്..
വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

0 comments:

Popular Posts