കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എനിക്കും heart emoticon ...
എല്ലാവർക്കും എന്റെ സൗഹൃദ ദിനാശംസകള്‍
---------------------------------------------------------------------------------
---------------------------------------------------------------------------------
പിന്നിട്ട എന്റെ വഴികളില്ലെല്ലാം
ഏറ്റു വാങ്ങപ്പെട്ട ചെളിയും ചതുപ്പും ചെന്താമരയും നിറഞ്ഞ എന്റെ മനസ്സ് ..
ഏറ്റു വാങ്ങപ്പെട്ട ചെളിയും ചതുപ്പും ചെന്താമരയും നിറഞ്ഞ എന്റെ മനസ്സ് ..
ആ മനസ്സ് ഇഷ്ടപ്പെടുന്ന എന്റെ സുഹൃത്തെ.
ഇത് താങ്കള്‍ക്കായി സമര്‍പ്പിക്കുന്നു ..
heart emoticon സാറ് ആധുനികമേ ലൈക് ചെയ്യൂ എന്ന് പറഞ്ഞപ്പോ സ്വല്പം കഞ്ചാവ് അടിച്ചോണ്ട് എഴുതിയതാ ..എങ്ങനുണ്ട് .. heart emoticon
----------------------------------------------------------------------------------
ഞാനെന്നും നിളയെ പോലെ ആണ് ..
നിള യഥാര്‍ത്ഥത്തില്‍ എന്റെ മനസ്സാണ് ..
നഗരങ്ങളെയും പിന്നെ പിന്നെ ഗ്രാമങ്ങളെയും പുല്കി...
വടക്കോട്ടൊഴുകി ..പിന്നെ മടുത്തെന്നു പറഞ്ഞ് പടിഞ്ഞാറോട്ടൊഴുകി [1]...
പോകെ പോകെ നാടും വീടും വിട്ട് [1] ...
പല പല മേല്‍വിലാസങ്ങള്‍ ഏറ്റുവാങ്ങി ...[2]
പലരെയും പലപ്പോഴും ഉള്‍ക്കൊണ്ട് ...[3]
അരങ്ങ് ഒഴിഞ്ഞവരുടെ ശ്മശാനമായി...[4]
മുന്‍പേ നടന്നവര്‍ക്ക് തർപ്പണമായി...[5]
ചിലര്‍ക്ക് വാക്കുകളായി ..[6]
ചിലതിനു സൗന്ദര്യമേകി ..[7]
വഴിയിലൊക്കെ സൗഭാഗ്യം നിറച്ച് ..[8]
എന്നിട്ടും എന്നിട്ടും ഒഴുക്ക് നിലയ്ക്കാതെ ..
അറിയാത്ത മഹാ സമുദ്രം തേടി ഉള്ള യാത്ര ...[1]
ഇത് മനസ്സില്‍ കോറി വെക്കൂ ..
" അറിയാത്ത മഹാ സമുദ്രങ്ങളെക്കാള്‍ എനിക്കിഷ്ടം
അറിയുന്ന എന്റെ നിളയെ ആണ് "..
അറിയുന്ന എന്റെ നിളയെ ആണ് "..
----------------------------------------------------------------------------------
1. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ നിള വടക്കോട്ടാണ് ഒഴുകുന്നത്, പൊന്നാനിയിൽ ചെന്ന് അറബിക്കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
2. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
3. പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. .പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
4. ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി.
5. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം.
6. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു.
7. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. .
8. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ്.
Popular Posts
-
കോളേജിൽ പഠിക്കുന്ന കാലം അടുത്ത റൂമിൽ താമസിക്കുന്ന ട്ടിജോ ഒരു ദിവസം ഒരു സഹായം രഹസ്യമായി ആവശ്യപ്പെട്ടു . അവന് അവന്റെ കോളേജിലെ അഞ്...
-
മഴ എന്റെ കൂടെ കരഞ്ഞിരുന്നു... അന്ന് മനതാരിലാകെ നിറഞ്ഞിരുന്നു അവള് .. ശലഭമായി പാറിപറന്നിരുന്നു.. എന്നെ മൃദുവായി തൊട്ടു വിളിച്ചിരുന്നു.. ...
-
-എം . ടി എനിക്കും heart emoticon ... എല്ലാവർക്കും എന്റെ സൗഹൃദ ദിനാശംസകള്‍ ------------------------------------------------------...
-
കോഴിക്കോട് മെഡിക്കല്‍ കോളേജ്- കാന്‍സര്‍ വാര്‍ഡ് : തിങ്ങി നിറഞ്ഞ കഫത്തിന്റെയും മലത്തിന്റെയും രൂക്ഷ ഗന്ധത്തിന്റെ ഇടയ്ക്ക്... സ്കൂളിലെ...
-
എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം .. തേര്‍ഡ് ഇയര്‍ ഉള്ള ഒരു ക്രിസ്ത്യന്‍ മൊഞ്ചത്തി ആണ് കക്ഷി അവള്‍ക്കു തേര്‍ഡ് ഇയര്‍ തന്നെ...
-
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു . ക്ലാസ്സിൽ നിന്ന് നോക്കിയാൽ കൊട്ടതേങ്ങ പൊളിക്കുന്ന സ്ഥലം കാണാം..സ്കൂൾ ഗ്രൌണ്ടിലേക്ക് പരന്നു ഒഴുകുന്ന ത...
-
ഇലകൾ ഇല്ലാത്ത .. പൂക്കാത്ത പാഴ്മരം ഞാൻ ഇനിയുമെത്രയോ കാലം കൊതിക്കുന്നു പ്രാണൻ വിളമ്പിയ മണ്ണിതും മാറിയോ എൻമേൽ ചിതലായി അരിക്കാൻ കൊത...
-
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു .. ജിറ്റീഷിന്റെ അമ്മാവന് മിലിട്ടറിയില്‍ ആണ് .. അവന്റെ വീട്ടില്‍ തോക്കുണ്ട് .. ഒരു നൂറു പ്രാവ...
-
"ഈശ്വരാ ...ഭഗവാനെ...അച്ഛമ്മക്കും അച്ചച്ചനും നല്ലത് വരുത്തണേ ".. ഞാന്‍ ഉറക്കെ നില വിളക്കിന് മുന്നിൽ ഇരുന്ന് പ്രാര്‍ത്ഥിച്ചു . ...
-
ഒരാൾക്ക് എത്രത്തോളം സ്വാതന്ത്ര്യമാവാം എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഞാൻ ഒരു സംഭവ കഥ പറയാം .. ചോറ്റു പാത്രം കഴുകാൻ കിണറ്റിൽ നിന്ന് ഒരു ...


